യേശുവിൻ വിളിയെ ശ്രവിച്ചിടുമോ
അവൻ ചാരേ വന്നിടുമോ
അവൻ നിന്നെ പുലർത്തീടും
അവൻ നിന്നെ കാത്തീടും ഈ ലോകവാരിധിയിൽ(2)
1 ലോകത്തിന്റെ മോഹങ്ങൾ വിട്ടോടുവിൻ
യേശുവെ പിൻ ചെന്നിടീൻ
സന്താപം തീർത്തിടും സന്തോഷമേകിടും
ശാശ്വത ശാന്തി നൽകും
2 കഷ്ടങ്ങളിൽ നൽ തുണയായവൻ
രോഗത്തിൽ വൈദ്യനുമായ്
ആശ്വാസ ദായകൻ ആശീർവദിക്കും
അൻപോടു ചേർത്തണയ്ക്കും
3 കണ്ണീർ തുടച്ചിടും കാരുണ്യദായകൻ
കാത്തിടാൻ ശക്തൻ തന്നെ
കനിവിൻ കേദാരം കാൽവറിനാഥൻ
കരങ്ങളിൽ താങ്ങിടുമേ