കാരുണ്യപൂരക്കടലേ! കരളലിയുക ദിനമനു
1 കാരണനായ പരാപരനേയെൻ
മാരണകാരി മഹാസുരശീർഷം
തീരെയുടച്ചു തകർപ്പതിനായി-
ദ്ധീരതയോടവനിയിലവതരിച്ചൊര
2 പാപമതാം ചെളി പൂണ്ടുടലാകെ
ഭീകരമായ വിധം മലിനത്വം
ചേർന്നു വിരൂപതയാർന്നൊരിവന്നു
ചേരുവാൻ നിന്നരികതിൽ ഭാഗ്യമുണ്ടായി
3 നിൻ വലങ്കൈ നിവർത്തെന്നെത്തലോടി
നിൻമുഖത്താലെന്നെ ചുംബനം ചെയ്തു
നിന്നുടെയെനിക്കേകി മോതിരം ചെരിപ്പു
മന്നുമിന്നുമൊന്നുപോലെ കാത്തുപോറ്റുന്നെന്നെ
4 പന്നികൾ തിന്നുന്ന തവിടു ഭുജിച്ച
നിന്ദ്യമാം കാലങ്ങൾ മറന്നുപോയ് സാധു
മന്നവനേ തിരുമേശയിൽ നിന്നു
സ്വർന്നഗരഭോജനം ഞാൻ തിന്നുവരുന്നിന്നും
5 ആർക്കുമതീവ മനോഹരമാം നിൻ
സ്വർഗ്ഗ യെരൂശലേം മാളികയിൽ ഞാൻ
ദീർഘയുഗം വസിച്ചാനന്ദ ബാഷ്പം
വീഴ്ത്തിയാലും നിൻ കരുണയ്ക്കതു ബദലാമോ?
6 ജീവപറുദീസിന്നാനന്ദക്കുയിലേ!
ജീവവസന്തർത്തുവാരംഭിച്ചില്ലേ?
ജീവവൃക്ഷക്കൊമ്പിൻ മീതിലിരുന്നു
ജീവമൊഴി മധുരമായ് പാടുക നീ ദിനവും