Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 661 times.
Yeshuve neeyallathashrayippan vere
യേശുവേ നീയല്ലാതാശ്രയിപ്പാൻ വേറെ

യേശുവേ നീയല്ലാതാശ്രയിപ്പാൻ വേറെ
ലോകത്തിലൊന്നുമില്ല-എന്റെ
രക്ഷകനെ നിന്നെ ഭക്തിയോടെന്നും ഞാൻ
വിഘ്നം കൂടാതെ വാഴ്ത്തും

1 പാപഭാരത്തിൽ കിടന്നതാം എന്നെ നീ
മോക്ഷത്തിൽ ചേർത്തിടുവാൻ-എന്റെ
പാപഭാരങ്ങളെ ക്രൂശിൽ ചുമന്നതാൽ
യേശുവേ വാഴ്ത്തിടുന്നേ;- യേശുവേ

3 എൻപ്രിയ യേശുവേ നിൻ സ്നേഹമോർത്തു ഞാൻ
എല്ലാം വെടിഞ്ഞീ ഭൂവിൽ-എന്റെ
ചങ്കുപോലും എന്റെ തമ്പുരാനെ പ്രതി
സന്തോഷത്താൽ അർപ്പിക്കുന്നേ;- യേശുവേ

4 അപ്പനമ്മ മക്കൾ സോദര ബന്ധുക്കൾ
എല്ലാം വെടിഞ്ഞീഭൂവിൽ-എന്റെ
അപ്പനോടൊപ്പമായ് ഇപ്പാരിലെങ്ങുമേ
മറ്റാരേം കാണുന്നില്ലേ;- യേശുവേ

5 ശത്രുക്കൾ വർദ്ധിച്ചു ക്രുദ്ധിക്കുന്നേ നാഥാ
ഭക്തരെ കീഴമർത്താൻ-പൊന്നു
തൃക്കരം നീട്ടി നീ താങ്ങീടണേ നാഥാ
ഭക്തരെ ചേർക്കുവോളം;- യേശുവേ

More Information on this song

This song was added by:Administrator on 27-09-2020