Malayalam Christian Lyrics

This song has been viewed 412 times.
Aathma niravil aaraadhikkaam
ആത്മ നിറവിൽ ആരാധിക്കാം

ആത്മ നിറവിലാരാധിക്കാം
ആർത്തുപാടി ആരാധിക്കാം
പാപക്കറകളെ സ്വന്ത രക്തത്താൽ
ശുദ്ധി ചെയ്ത കർത്താവിനെ ആരാധിക്കാം(2)

1 യേശു നാമത്തെ പുകഴ്ത്തീടാം
അവന്റെ നാമം മാത്രം വലിയത്    
യേശു നാഥനെ ഉയർത്തീടാം
അവൻ മാത്രം ഉന്നതനാം(2);-

2 തൻ ക്രീയകൾ അത്ഭുതമേ
തൻ സ്നേഹമനശ്വരമേ
തൻ ദയയോ വലിയത്
തൻ കരുണ മാറാത്തത്(2);-

3 മരണത്തെ ജയിച്ച കർത്തനാം
യേശുവിന്റെ ധന്യനാമത്തെ    
വാദൃഘോഷ നൃത്തത്തോടെ നാം
ശക്തി നിറഞ്ഞാരാധിക്കാം(2);-

More Information on this song

This song was added by:Administrator on 12-09-2020

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page