ജിബ്രാട്ടർ പാറമേൽ തട്ടും തിരപോൽ-ഈ
ക്ഷോണിതലത്തിലെ പരീക്ഷകൾ
1 പകലിലും രാവിലും പരീക്ഷകൾ വരും
ഉറങ്ങിക്കിടന്നാലും പരീക്ഷിക്കും
കർത്താവേ ശോധന തെരുതെരെ വന്നാലും
ജിബ്രാട്ടർ പോലെന്നെ പാലിക്കണേ;- ജിബ്രാ
2 പരിശുദ്ധാത്മാവിന്റെ സഹായം കൂടാതോർ
പരിശുദ്ധ ജീവിതം സാദ്ധ്യമല്ല
പരലോകം പൂകുന്ന നേരംവരെ എന്നെ
പരിപാലിക്കേണമെ പവിത്രാത്മനെ;- ജിബ്രാ
3 പാപം പരീക്ഷിക്കും ലോകം പരീക്ഷിക്കും
സാത്താൻ ബന്ധുക്കൾ തൻ മർത്യജഡം
ദൈവാത്മ ശക്തിയാലെല്ലാം തകർക്കുവാൻ
നസ്രായവീരൻ തൻ സഹായിക്കും;- ജിബ്രാ
4 ആപത്തുകാലത്തും ആശ്വസനേരത്തും
അടിയാർക്കു സങ്കേതം ദൈവം തന്നെ
ഭൂലോകമാകവെമാറി മറിഞ്ഞാലും
എല്ലാം വെടിഞ്ഞവർക്കുല്ലാസമേ;- ജിബ്രാ