പെന്തിക്കോസ്തിൻ വല്ലഭനെ-യെഴുന്നരുൾക
നിൻദാനം യാചിക്കുന്ന നിൻ ദാസരുള്ളങ്ങളിൽ
ചിന്തും തീജ്വാല ഒത്ത തിരു പ്രസന്നതയോടെ
1 വിശ്വാസം സ്നേഹം ആശയും-അഗതികൾക്കു
വേഗം വർദ്ധിപ്പിക്കേണമേ
നിൻ ശ്വാസം ഇല്ലെങ്കിൽ നിർജ്ജീവരൂപം ഞങ്ങൾ
നീ താമസം ചെയ്യല്ലേ ശക്തി പകർന്നീടുവാൻ;- പെന്തി
2 പേരല്ലാതൊന്നുമില്ലയ്യോ നിലകളെല്ലാം
പിഴച്ചപമാനമായയ്യോ
ഓരോ മനസ്സുകളും ഓരോ നിലതിരിഞ്ഞു
ഒരുമനമെന്ന ശക്തി ഒഴിഞ്ഞുപോയല്ലോ സ്വാമി;- പെന്തി
3 കല്ലായ നെഞ്ചുകളെല്ലാം ഉരുക്കി മന-
ക്കാടെല്ലാം വെട്ടിക്കളക
എല്ലാ വഞ്ചനകളും ഇല്ലാതെയാക്കേണമേ
ഏവർക്കും അനുതാപം അനുഗ്രഹിച്ചിടേണമേ;- പെന്തി
4 പാപത്തിന്നുറവകളെ അടയ്ക്കണമേ
പരിശുദ്ധി ജനിപ്പിക്കുകേ
താല്പര്യത്തോടെ ഞങ്ങൾ യേശുവെ പിന്തുടരാൻ
സത്യക്രിസ്തവരായി കാക്കേണം അടിയരെ;- പെന്തി