Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 596 times.
Seeyon sanjcharikale ningal sheghram

Seeyon sanjcharikale ningal sheghram unarnnukolven
Seeyon yathra maddhye ningal enthinurangidunnu(2)

1 Shethakalam kazhinju marippoy mazhayum priyare
pushpangalithabhoomimel kanappedunnu nannay(2);- seeyo

2 athivriksham thalirthu thante pachakkaykal tharunnu
Munthiriyilam kulakal saurabhyam thookidunnu(2);- seeyo

3 ethratholam urangum ningal bodhamillaathiniyum
mathranerathinnu karthan vannanjedumaho(2);- seeyo

4 karthan varunna neram ningal nidrayilakumengkil
ethra parithapamennu orthukonde kshanathil(2);- seeyo

5 vegamunarnniduka svarggaseeyon thiru sabhaye
vegam neeyunarnnu kaanman kathirikkunnu karthan(2);- seeyo

സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നു

സീയോൻ സഞ്ചാരികളെ നിങ്ങൾ ശീഘ്രമുണർന്നുകൊൾവീൻ
സീയോൻ യാത്രാ മദ്ധ്യേ നിങ്ങൾ എന്തിനുറങ്ങിടുന്നു(2)

1 ശീതകാലം കഴിഞ്ഞു മാറിപ്പോയ് മഴയും പ്രിയരെ
പുഷ്പങ്ങഌതാഭൂമിമേൽ കാണപ്പെടുന്നു നന്നായ്(2);-സീയോ

2 അത്തിവൃക്ഷം തളിർത്തു തന്റെ പച്ചക്കായ്കൾ തരുന്നു
മുന്തിരിയിളം കുലകൾ സൗരഭ്യം തൂകിടുന്നു(2);-സീയോ

3 എത്രത്തോളമുറങ്ങും നിങ്ങൾ ബോധമില്ലാതിനിയും
മാത്രനേരത്തിന്നു കർത്തൻ വന്നണഞ്ഞീടുമഹോ(2);-സീയോ

4 കർത്തൻ വരുന്ന നേരം നിങ്ങൾ നിദ്രയിലാകുമെങ്കിൽ
എത്ര പരിതാപമെന്നു ഓർത്തുകൊണ്ടീ ക്ഷണത്തിൽ(2);-സീയോ

5 വേഗമുണർന്നിടുക സ്വർഗ്ഗസീയോൻ തിരുസഭയേ
വേഗം നീയുണർന്നു കാണ്മാൻ കാത്തിരിക്കുന്നു കർത്തൻ(2);-സീയോ

More Information on this song

This song was added by:Administrator on 24-09-2020