പാപം നിറഞ്ഞ ലോകമേ
നിന്നെ എനിക്ക് വേണ്ടായേ(2)
പാപരഹിതനാകും ശ്രീയേശുനാഥൻകൂടെ(2)
ചേർന്നു വസിച്ചാൽ മതിയേ(2)
മാതൃക പലതും പിന്തുടരും ലോകമതിൽ(2)
മാതൃകകാട്ടിതന്ന യേശുവിൻ പാത മതി(2)
പാതക്കു ദീപമവൻ ജീവന്റെ മാർഗ്ഗമവൻ(2)
നിത്യജീവൻ നൽകീടും നീതിയിൻ രാജനവൻ(2)
(പാപം നിറഞ്ഞ... )
ഈ ലോകവാരിധിയിൽ പരദേശിയായ എന്നിൽ(2)
നിൻ കീർത്തനങ്ങൾ പാടാൻ എന്നും നീ നൽകീടണെ(2)
വീണ്ടെടുക്കും നാഥനവൻ വീഴാതെ നിർത്തിടുന്നോൻ(2)
വീണ്ടുംവന്നിടുന്നോൻ സ്വർഗീയമണവാളൻ(2)
(പാപം നിറഞ്ഞ...)