Malayalam Christian Lyrics

User Rating

5 average based on 4 reviews.


5 star 4 votes

Rate this song

Add to favourites

Add Content...

christiansonglyricz.com

This song has been viewed 14992 times.
Sthuthi geetham paadi pukazhthidunnen

sthuthi geetham paadi pukazhthidunnen manuvelane
duthar sthuthichu vazhthum sundaranam manavalane

1 avanente rakshakan avanenikkullon
balamulla gopuram aapathil sangketham
avante chaare odiyananjavar-
kkashvasamanudinavum

2 akrthyangal akatiyennashudhiye neekki
anantha santhosham ennakame thannaruli
ha divya thejassin abhishekathaalenne
jayathode nadathidunnu

3 anudinam bharangalavan chumannedunnu
anavadhi nanmakal alavenniye tharunnu
avanen upanidhi avasa’natholavum
kakuvan shakthanallo

4 ethirukal valare sakhikaliladhikam
vazhiyathiduram bahuvidha thadassam
paribhramikkunnilla mannavan yeshu ennabhayam

5 maranathe jayichavan uyarathilunde
avidenikkorukkunna bhavanamonnunde
aa veettilenne chertheeduvaan
manavalan vannedume - vegam

സ്തുതി ഗീതം പാടി പുകഴ്ത്തിടുന്നേൻ

സ്തുതി ഗീതം പാടി പുകഴ്ത്തിടുന്നേൻ മനുവേലനെ
ദൂതർ സ്തുതിച്ചു വാഴ്ത്തും സുന്ദരനാം മണവാളനെ

1 അവനെന്റെ രക്ഷകൻ അവനെനിക്കുള്ളോൻ
ബലമുള്ള ഗോപുരം ആപത്തിൽ സങ്കേതം
അവന്റെ ചാരെ ഓടിയണഞ്ഞവർ-
ക്കാശ്വാസമനുദിനവും
2 അകൃത്യങ്ങളകറ്റിയെന്നശുദ്ധിയെ നീക്കി
അനന്തസന്തോഷമെന്നകമേ തന്നരുളി
ഹാ ദിവ്യതേജസ്സിനഭിഷേകത്താലെന്നെ
ജയത്തോടെ നടത്തിടുന്നു
3 അനുദിനം ഭാരങ്ങളവൻ ചുമന്നീടുന്നു
അനവധി നന്മകൾ അളവെന്യേ തരുന്നു
അവനെൻ ഉപനിധി അവസാനത്തോളവും
കാക്കുവാൻ ശക്തനല്ലോ
4 എതിരുകൾ വളരെ സഖികളിലധികം
വഴിയതിദൂരം ബഹുവിധ തടസ്സം
പരിഭ്രമിക്കുന്നില്ല മന്നവനേശു എന്നഭയം
5 മരണത്തേ ജയിച്ചവനുയരത്തിലുണ്ട്
അവിടെനിക്കൊരുക്കുന്ന ഭവനമൊന്നുണ്ട്
ആ വീട്ടിലെന്നെ ചേർത്തീടുവാൻ
മണവാളൻ വന്നീടുമേ - വേഗം

More Information on this song

This song was added by:Administrator on 24-09-2020
YouTube Videos for Song:Sthuthi geetham paadi pukazhthidunnen