Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 353 times.
Thangum karangal ellaam

1 thangum karangal ellaam maridumpol
kaanum snehithar ellaam akannidumpol
thangaay marum en prananathan
charum nathante marvidathil

yeshuve neeyennaashrayam
nathane en aashrayam
neeyen balavum kottayum
anthyatholam nadathidum

2 roga dukhangal ellaam eridumpol
kashdanashdangal ellaam perukidumpol
krushin snehathal neridum njaan 
krupa balathal ennum jayichidume;-

3 kattum kolum ellaa thiramalayum
kshama bhukampangal mahaa vyadhiyum
thakarthidilla ente svarga geham
nathan nalkidum ennum nithyathayil;-

താങ്ങും കരങ്ങൾ എല്ലാം മാറിടുമ്പോൾ

1 താങ്ങും കരങ്ങൾ എല്ലാം മാറിടുമ്പോൾ
കാണും സ്നേഹിതർ എല്ലാം അകന്നിടുമ്പോൾ
താങ്ങായ് മാറും എൻ പ്രാണനാഥൻ
ചാരും നാഥന്റെ മാർവ്വിടത്തിൽ

യേശുവേ നീയെന്നാശ്രയം
നാഥനെ എൻ ആശ്രയം
നീയെൻ ബലവും കോട്ടയും
അന്ത്യത്തോളം നടത്തിടും

2 രോഗദുഃഖങ്ങൾ എല്ലാം ഏറിടുമ്പോൾ
കഷ്ടനഷ്ടങ്ങൾ എല്ലാം പെരുകിടുമ്പോൾ
ക്രൂശിൻ സ്നേഹത്താൽ നേരിടും ഞാൻ 
കൃപ ബലത്താൽ എന്നും ജയിച്ചിടുമേ;-

3 കാറ്റും കോളും എല്ലാ തിരമാലയും
ക്ഷാമ ഭൂകമ്പങ്ങൾ മഹാ വ്യാധിയും
തകർത്തിടില്ല എന്റെ സ്വർഗ്ഗ ഗേഹം
നാഥൻ നൽകിടും എന്നും നിത്യതയിൽ;-

More Information on this song

This song was added by:Administrator on 25-09-2020
YouTube Videos for Song:Thangum karangal ellaam