Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 691 times.
En neethiyum vishuddiyum

1 En neethiyum vishuddiyum en yeshuvum than rakthavum
Verilla aathmasharanam-verilla papaharanam

en yeshu en immanuel
njan nilkunnathe paramel

2 virdavil swyaneethikal-vridavil chattha reethikal
daivathin munpil nilkuvan raktha’thalathre prapthan njaan;-

3 Ie rakthathelen hridayam-himathekalum nirmalam
ennurakunna vachanam theerkunnu sarva samshayam

4 aar enne kuttam chumathum-aar shikshkenne vidikum
njaan daivaneethi aakuvan-papamaytheernnen rakshaken;-

5 samharaduthanaduthal iee raktham enmel kankayal
than kadannupom udane-nishchaym daivasuthan njaan;-

6 vanmazha peyum nerathum-njan nirbhayamayirikum
kattadichalum uchattil-padidum njaan en kottayil;-

7 veenalum parvathangalum-manjalum aakshangalum
kristhuvin rakthaniyamam marathe nilkum nishchayam;-

എൻ നീതിയും വിശുദ്ധിയും എൻ യേശുവും തൻ രക്തവും

1 എൻ നീതിയും വിശുദ്ധിയും എൻ യേശുവും തൻ രക്തവും
 വേറില്ല ആത്മശരണം വേറില്ല പാപഹരണം

എൻ യേശു എൻ ഇമ്മാനുവേൽ
ഞാൻ നിൽക്കുന്നതീ പാറമേൽ

2 വൃഥാവിൽ സ്വയനീതികൾ-വൃഥാവിൽ ചത്ത രീതികൾ
ദൈവത്തിൻ മുമ്പിൽ നിൽക്കുവാൻ രകത്താലത്രെ പ്രാപിപ്പാൻ ഞാൻ;-

3 ഈ രക്തത്താലെൻ ഹൃദയം-ഹിമത്തേക്കാളും നിർമ്മലം
 എന്നുരയ്ക്കുന്ന വചനം തീർക്കുന്നു സർവ്വസംശയം;-

4 ആർ എന്നെ കുറ്റം ചുമത്തും ആർ ശിക്ഷയ്ക്കെന്നെ വിധിക്കും
 ഞാൻ ദൈവനീതി ആകുവൻ-പാപമായ്ത്തീർന്നെൻ രക്ഷകൻ;-

5 സംഹാരദൂതനടുത്താൽ ഈ രക്തം എന്മേൽ കാൺകയാൽ
 താൻ കടന്നുപോം ഉടനെ-നിശ്ചയം ദൈവസുതൻ ഞാൻ;-

6 വന്മഴ പെയ്യും നേരത്തും-ഞാൻ നിർഭയമായ് വസിക്കും
 കാറ്റടിച്ചാലും ഉച്ചത്തിൽ-പാടിടും ഞാൻ എൻ കോട്ടയിൽ;-

7 വീണാലും പർവ്വതങ്ങളും-മാഞ്ഞാലും ആകാശങ്ങളും
 ക്രിസ്തുവിൻ രക്തനിയമം മാറാതെ നില്ക്കും നിശ്ചയം;-

More Information on this song

This song was added by:Administrator on 17-09-2020
YouTube Videos for Song:En neethiyum vishuddiyum