Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 586 times.
Shulamiyaal mama mathave

Shulamiyaal mama mathave 
Shalem naayakan nammal pithaave
Naamellaavarum than mahimaave-
Thanne vaazhthuvaan chaayckkuka naave

Lokamathin thudassathinu mumbe
Naadhaa! njangaleyortha ninnanpe
Anthyayugam vareyumaayathin pinpe
Njangal ariyunnathull aashayin koombe

Jeevanezhunnoru nin vachanathaal
Nee janippichadiyaare sugunathaal
Paapa bhayamakannu nin maranathaal
Jeevanil kadannivar nin sukruthathaal

Njangalee bhoomiyil vaazhumennaalum
Ninnude mahathwathinaay shramamaalum
Bhaumika sukham nedidunnathe kkaalum
Ninneyorth aanandikkum uyir pokumbozhum

Apakada divasangal anavoru tharunam
Aakulamakannu ninnathbutha charanam
Seva cheyvathinnarul thaavaka bharanam
Kuravennil ninnu neekkaan maarggamaay varanam

ശൂലമിയാൾ മമ മാതാവേ!

ശൂലേമിയാൾ മമ മാതാവേ!
ശാലേം നായകൻ നമ്മൾ പിതാവേ!
നാമെല്ലാവരും തൻ മഹിമാവെ!
തന്നെ വാഴ്ത്തുവാൻ ചായ്ക്കുക നാവേ

1 ലോകമതിൻ തുടസ്സത്തിനു മുമ്പേ
നാഥാ! ഞങ്ങളെയോർത്ത നിന്നൻപേ
അന്ത്യയുഗം വരെയുമായതിൻ പിൻപേ
ഞങ്ങളറിയുന്നതുള്ളാശയിൻ കൂമ്പേ!;-

2 ജീവനെഴുന്നൊരു നിൻ വചനത്താൽ
നീ ജനിപ്പിച്ചടിയാരെ സുഗണത്താൽ
പാപഭയമകന്നു നിൻ മരണത്താൽ
ജീവനിൽ കടന്നിവർ നിൻ സുകൃതത്താൽ;-

3 ഞങ്ങളീ ഭൂമിയിൽ വാഴുമെന്നാളും
നിന്നുടെ മഹത്ത്വത്തിന്നായ് ശ്രമമാളും
ഭൗമിക സുഖം നേടിടുന്നതെക്കാളും
നിന്നെയോർത്താനന്ദിക്കുമുയിർ പോകുമ്പോഴും;-

4 അപകട ദിവസങ്ങൾ അണവൊരു തരുണം
ആകുലമകന്നു നിന്നത്ഭുത ചരണം
സേവ ചെയ്വതിന്നരുൾ താവക ഭരണം
കുറവെന്നിൽ നിന്നു നീക്കാൻ മാർഗ്ഗമായ് വരണം;-

More Information on this song

This song was added by:Administrator on 24-09-2020