1 കർത്തനാണെൻ തുണ പേടിക്കയില്ല ഞാൻ
മർത്ത്യനിന്നെന്നോടു എന്തു ചെയ്യും?
ധൈര്യമായീവിധം ഓതി ഞാൻ ജീവിതം
ചെയ്തിടും ഭൂവിതിൽ ഹല്ലേലുയ്യാ
2 വൈരിയിൻ ആളുകൾ പെരുകുമീ നാളുകൾ
ധൈര്യം തരുന്നതെന്നേശുനാഥൻ
എളിയവനാകിലും ധനികനല്ലായ്കിലും
കരുതുന്നെന്നെയവൻ ഹല്ലേലുയ്യാ
3 അലറുന്ന സിംഹമായ് ഒളിചിന്നും ദൂതനായ്
അരി വന്നു നേരിടും നേരമെല്ലാം
അലയാതെ നിന്നിടാൻ ബലമെനിക്കേകുവാൻ
അരികിലുണ്ടേശു താൻ ഹല്ലേലുയ്യാ
എന്ന രീതി: കാത്തുകാത്തേകനായ്