1 പ്രപഞ്ച ശിൽപ്പിയാം യേശുരാജനിൻ
വരവിൻ മാറ്റൊലി കേട്ടിടുന്നു
വീരനാം ദൈവം ഏക രക്ഷകൻ
വീണ്ടും വരുന്നേ പ്രീയരെ ചേർക്കുവാൻ
വേഗം വരുമെ ഭരിച്ചു വാഴുവാൻ (൨)
അതാൽ നാമും പാടിടാം ജയഗീതം പാടീടാം
ആർപ്പോടെതിരേറ്റിടാം നിത്യനാം രാജാവിനെ
യുദ്ധ വീരനേശുവിനു ഭേരി മുഴക്കാം
2 ഭക്തരായവർ തൻ ശക്തി തേടുമ്പോൾ
ഭദ്രമായവർ തിരു മാർവിൽ ചാരിടും
ഭ്രമിച്ചിടേണ്ട നീ തൻ കരങ്ങളിൽ
ഭദ്രമാണെന്നും നീ നിത്യ കാലവും
3 അണിനിരക്കുന്നോർ പതിനായിരങ്ങളും
ക്രിസ്തു ധീരനോ ഭയം ലേശം വേണ്ടിനി
ശത്രു കോട്ടയിൽ കൽമഴ പെയ്യും
നിന്റെ വീട്ടിലോ ജയ ഭേരി മുഴങ്ങും
4 നിണം ചൊരിഞ്ഞവൻ മരിച്ചുയർത്തവൻ
വാനഗോളങ്ങൾ പിളർന്നുയർന്നവൻ
പ്രപഞ്ച ശില്പിയാം യേശൂനായകൻ
പേർവിളിക്കുമ്പോൾ ഉയിർക്കും ശുദ്ധരും