ഞങ്ങൾക്കുള്ളവൻ ദൈവം ഞങ്ങൾക്കുള്ളവൻ
ഞങ്ങളോ അവനുള്ളവർ
ശരണം തന്റെ ചിറകടിയിൽ
ഹാ! എത്ര ഭാഗ്യമിത്
ഹാല്ലേലൂയ്യാ ഹാല്ലേലൂയ്യാ
ഹാല്ലേലൂയ്യാ ഹാല്ലേലൂയ്യാ
ഞാനും എന്റെ കുടുംബവുമോ ഞങ്ങൾ
യഹോവയെ സേവിക്കും
അനർത്ഥങ്ങളെ അണുവിട നീക്കി
കാത്തു കൺമണിപോലെ
ഏറ്റവും അടുത്ത തുണയല്ലോ
ഹാ! എത്ര ഭാഗ്യമിത്
ഉറങ്ങുന്നില്ല അവൻ മയങ്ങുന്നില്ല
ഉറപ്പുള്ള കോട്ടയവൻ
വലഭാഗത്തവൻ തണലല്ലോ
ഹാ! എത്ര ഭാഗ്യമിത്
താതനവൻ മക്കൾ ഞങ്ങൾ
ഈ ബന്ധം ശാശ്വതമെ
നാഥനവൻ ഈ ഭവനമതിൽ
ഹാ! എത്ര ഭാഗ്യമിത്