Malayalam Christian Lyrics

User Rating

5 average based on 2 reviews.


5 star 2 votes

Rate this song

Add to favourites

Add Content...

This song has been viewed 1292 times.
Sarva lokavum srishti jaalavum
സർവ്വ ലോകവും സൃഷ്ടി ജാലവും

1 സർവ്വ ലോകവും സൃഷ്ടി ജാലവും
സർവ്വദാ വാഴ്ത്തും സ്നേഹരൂപനാം
സത്യ ദൈവത്തിൻ ഏക നിത്യപുത്രനാം
ക്രിസ്തുയേശുവെൻ രക്ഷാദായകൻ

ഞാൻ വിശ്വസിക്കുന്നു
ഞാൻ ആരാധിക്കുന്നു
ഞാൻ ആശ്രയിക്കന്നു
എൻ രക്ഷിതാവിങ്കൽ

2 സമൃദ്ധമാം ജീവനെന്നിൽ പകർന്നീടുവാൻ
ഉയിർ തന്നു വീണ്ടെടുത്തു തിരുസ്നേഹത്താൽ
എന്റെ പാപശാപമെല്ലാം താൻ വഹിച്ചതാൽ
തന്നടിപ്പിണരെനിക്കു സൗഖ്യദായകം;- ഞാൻ...

3 യേശുവല്ലാതില്ലിഹത്തിൽ ആത്മരക്ഷകൻ
നീതിയിൻ കൃപാസനത്തിലേക മദ്ധ്യസ്ഥൻ
നിത്യ ജീവദായകനാം സത്യമാർഗ്ഗം താൻ
കുഞ്ഞാടുകൾക്ക് സ്നേഹമേകും നല്ലിടയൻ താൻ;- ഞാൻ...

4 ശാശ്വതമാം തൻകൃപയിൽ ആനന്ദിക്കും ഞാൻ
രക്ഷയേകും ദിവ്യപാത പിൻതുടരും ഞാൻ
ജ്ഞാനമേകും തൻ വചനം അനുസരിക്കും ഞാൻ
ശ്രേഷ്ഠമാം തൻ മാതൃകകൾ അനുസരിക്കും ഞാൻ;- ഞാൻ...

More Information on this song

This song was added by:Administrator on 24-09-2020
YouTube Videos for Song:Sarva lokavum srishti jaalavum