Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 257 times.
Prabhaakaran udichu than

1Prabhaakaran udichu than prabha chinthi vilangumee-
Prabhaathathil deveshane sabhayamaay sthuthikka naam

2 irul maari velivithaa dharanimel thilangunnu
Maravin ulladangina porulukal theliyunnu

3 Athitharaam shramam moolam mathi thalarnn urangina
Kshithithala nivaasikal athisukham unarunnu

4 Marana thulyamaam nindraabharam athinnadheenamaay
Irunnoru jagadaake puthujeevan dharikkunnu

5 Varika naamorumichu parannadi paninjidaam
Thiruhithamallo bhoovil parivarthichidunnathu

6 Thiruppadamakaalathil thirakkukilalabhyamaam
Marikkilumirikkilum namukkathu sharanyame

7 Thiruswaramezhuthina kurippukal patdikka naam
Thiruvachassarivillaatharangale thurathunnu

8 Durithathin phalamaaya maranathe thulackkunnu
Karayunna janangalkku purumodamarulunnu

പ്രഭാകരനുദിച്ചു തൻ പ്രഭ ചിന്തി

1 പ്രഭാകരനുദിച്ചുതൻ പ്രഭ തിങ്ങി വിളങ്ങുമീ
പ്രഭാതത്തിൽ ദേവേശനെ സഭയായ് സ്തുതിക്ക നാം

2 ഇരുൾ മാറി വെളിവിതാ ധരണിമേൽ തിളങ്ങുന്നു
മറവിനുള്ളടങ്ങിന പൊരുളുകൾ തെളിയുന്നു

3 അതിതരാം ശ്രമം മൂലം മതി തളർന്നുറങ്ങിന
ക്ഷിതിതല നിവാസികൾ അതിസുഖമുണരുന്നു

4 മരണതുല്യമാം നിദ്രാഭാരമതിന്നധീനമാ
യിരുന്നൊരു ജഗദാകെ പുതുജീവൻ ധരിക്കുന്നു

5 വരിക നാമൊരുമിച്ചു പരന്നടിപണിഞ്ഞിടാം
തിരുഹിതമല്ലോ ഭൂവിൽ പരിവർത്തിച്ചിടുന്നതു

6 തിരുപ്പദമകാലത്തിൽ തിരക്കുകിലലഭ്യമാം
മരിക്കിലുമിരിക്കിലും നമുക്കതു ശരണ്യമേ

7 തിരുസ്വരമെഴുതിന കുറിപ്പുകൾ പഠിക്ക നാം
തിരുവചസ്സറിവില്ലാത്തരങ്ങളെ തുരത്തുന്നു

8 ദുരിതത്തിൻ ഫലമായ മരണത്തെ തുലയ്ക്കുന്നു
കരയുന്ന ജനങ്ങൾക്കു പുരുമോദമരുളുന്നു

More Information on this song

This song was added by:Administrator on 22-09-2020