കൃപ, കൃപമേൽ കൃപ,
കരുണ സമുദ്രംപോൽ (2)
തത്സമയം തന്നു നമ്മെ നടത്തുന്നു ദിനം ദയാപരൻ
1.ശത്രുവായവൻ ഉപായത്താൽ
തന്ത്രങ്ങളിൽ വീഴ്ത്തുവാൻ ശ്രമിക്കുമ്പോൾ (2)
ധൈര്യമോടെ കൃപാസനം
അണയുക ക്രിസ്തുയേശു
വിശ്വസ്ഥനായ് ജീവിക്കുന്നു സദാ... കൃപ
2.പാപം ഒഴികെ സർവ്വതിലും നമ്മുക്കു
തുല്യമായ് പരീക്ഷിതനാം യേശു താൻ (2)
പാപ പ്രായശ്ചിത്തവുമായ
വിശ്വസ്ഥ മഹാപുരോഹിതൻ
നീതിമാനായ് ജീവിക്കുന്നു സദാ... കൃപ
3.ദൈവ ജനത്തിന്നു ഒരുശബ്ബത്തനുഭവം
ശേഷിച്ചിരിക്കുന്നതാകയാൽ (2)
ആ സ്വസ്ഥതയിൽ പ്രവേശിപ്പാൻ
സർവ്വഉത്സാഹം കഴിക്കേശു
കാര്യസ്ഥനായ് ജീവിക്കുന്നു സദാ... കൃപ