എനിക്കെന്‍റെയാശ്രയം യേശുവത്രേ
സര്‍വ്വശക്തനാമെന്‍ യേശുവത്രേ
ഞാനവന്‍ കൈകളില്‍ സുരക്ഷിതനാം
യേശു മതിയായവന്‍
യേശു മതി, ആ സ്നേഹം മതി
തന്‍ ക്രൂശു മതിയെനിക്ക്
യേശു മതി, തന്‍ ഹിതം മതി
നിത്യജീവന്‍ മതിയെനിക്ക്
കാക്കയെയയച്ചാഹാരം തരും
ആവശ്യമെല്ലാം നടത്തിത്തരും
നഷ്ടങ്ങളെ ലാഭമാക്കിത്തരും
യേശു മതിയായവന്‍ (യേശു മതി..)
ക്ഷാമത്തിന്‍ നാളുകള്‍ തീര്‍ത്തു തരും
കടഭാരങ്ങളെ മാറ്റിത്തരും
നിന്ദയിന്‍ നാളുകള്‍ തീര്‍ത്തു തരും
യേശു മതിയായവന്‍ (യേശു മതി..)
ആരോഗ്യമുള്ള ശരീരം തരും
രോഗങ്ങളെ ദൈവം നീക്കിത്തരും
ശാന്തമായുറങ്ങുവാന്‍ കൃപ തന്നീടും
യേശു മതിയായവന്‍ (യേശു മതി..)
പാഴ്ച്ചിലവുകളെ നീക്കിത്തരും
ഇല്ലായ്മകളെ മാറ്റിത്തരും
വരുമാന മാര്‍ഗ്ഗങ്ങള്‍ തുറന്നു തരും
യേശു മതിയായവന്‍ (യേശു മതി..)
എനിക്കൊരു ഭവനം പണിതു തരും
ഹൃദയത്തിന്നാഗ്രഹം നിറവേറ്റിടും
പുതിയ വഴികളെ തുറന്നു തരും
യേശു മതിയായവന്‍ (യേശു മതി..)
സമാധാനമുള്ള കുടുംബം തരും
കുടുംബത്തിലേവര്‍ക്കും രക്ഷ തരും
നല്ല സ്വാഭാവികളായ് തീര്‍ത്തിടും
യേശു മതിയായവന്‍ (യേശു മതി..)