Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 441 times.
Irul vazhiyil krupatharuvan varumeshu
ഇരുൾ വഴിയിൽ കൃപതരുവാൻ വരുമേശു

ഇരുൾ വഴിയിൽ കൃപതരുവാൻ വരുമേശു നമുക്കരികിൽ 
ഇതുപോൽ നല്ലോരാരുമില്ല ഹല്ലെലുയ്യായെന്നാർത്തിടുവിൻ

1 വരണ്ടഭൂമിയാനന്ദിക്കും ഇരുണ്ടദേശം വെളിച്ചം വീശും 
പുതുമലർ പൂക്കും ദൈവകൃപയാർക്കും ജയമരുളും വിനയകറ്റും

2 തളർന്നകൈയ്കൾ ബലപ്പെടുത്താം കുഴഞ്ഞകാലുകൾ ഉറപ്പിക്കാം നാം 
ഭയമില്ലാതെയിനി മുന്നേറാം സർവ്വവല്ലഭൻ കൂടെയുണ്ടവൻ

3 കുരുടർ കാണും ചെകിടർ കേൾക്കും മുടന്തർ ചാടും ഊമൻ പാടും 
ദൈവം നല്ലവൻ എന്നും വല്ലഭൻ അവൻ മതിയേ വ്യഥ അരികിൽ

4 വിശുദ്ധപാത ജീവപാത അശുദ്ധരതിലേ പോകയില്ല 
വഴി തെറ്റാതെ ആരും നശിക്കാതെ ദൈവജനങ്ങൾ ചേരും സീയോനിൽ

5 ആനന്ദഭാരം ശിരസ്സിൽ പേറി ആകുലങ്ങളകന്നു മാറി 
ആത്മപ്രിയൻകൂടെയെന്നും പിരിയാതെവസിച്ചിടും നാം നിത്യകാലം

 

More Information on this song

This song was added by:Administrator on 18-09-2020