ദൈവസ്നേഹത്തിൽ നിന്നും ഞങ്ങളെ
വേർപിരിപ്പാൻ കഴിയുകയില്ല
ഉയരത്തിനോ വാഴ്ചകൾക്കോ
ആഴങ്ങൾക്കോ മരണത്തിനോ
യാതൊരു സൃഷ്ടിക്കും
ഈ ബന്ധമകറ്റുവാൻ സാധ്യമല്ലേ....
തങ്കക്കിരീടത്തെ ഞങ്ങൾക്കും നൽകി
മാനവും തേജസ്സും പകർന്നേകി (2)
ശത്രുക്കൾ കാൺകെ വിരുന്നൊരുക്കി നമ്മെ
ഹൃദയത്തോടെന്നും ചേർത്തുനിർത്തി (2)
പ്രത്യാശ നൽകി ധൈര്യം നൽകി
മറവിടത്തിൽ നമ്മെ മറച്ചോനെ(2)
ആയുഷ്കാലമൊക്കെയും നന്മയും കരുണയും
ഐശ്വര്യവും സമ്പത്തും വീട്ടിലുണ്ടാകും
എന്റെ ഇഷ്ടമല്ല അങ്ങേ ഇഷ്ടമെന്നിൽ
നിറവേറട്ടെ അനുദിനംതോറും(2)