Malayalam Christian Lyrics

This song has been viewed 316 times.
Innee dampathikalkku shubham
ഇന്നി ദമ്പതികൾക്കു ശുഭം-നൽകീടുവതിന്നായ്

പല്ലവി
ഇന്നി ദമ്പതികൾക്കു  ശുഭം-നൽകീടുവതിന്നായ് സദയം-ക്ഷണം

അനുപല്ലവി
വന്നരുൾ കല്യാണമന്ദിരത്തിൽ പരമോന്നത ദൈവസുതാ!

ചരണങ്ങൾ
1 കാനാവൂരിൽ കല്യാണത്തിന്നു പാനദ്രവ്യം കുറഞ്ഞതിനാൽ-ഉടൻ
ജ്ഞാനശിഖാമണി-മാനവ-സ്നേഹിതൻ സാനന്ദം നൽകിയപോൽ;-

2 ആറുകൽഭരണികളിലെ-നിറച്ചപുതുവീഞ്ഞുപോലെ-ഇപ്പോൾ
നിറയ്ക്കണം നിന്റെ പരമാത്മാവിനെ കരുണയോടിവർമേൽ;-

3 സ്വന്തജീവനേയും വെടിഞ്ഞു - ഹന്ത കുരിശതിൽ പതിഞ്ഞു-ചന്തം 
ചിന്തും തിരുമേനിനൊന്തുനുറുങ്ങിതൻ കാന്തയെ വീണ്ടവനേ;-

4 മണവാളനനുദിനവും- മണവാട്ടിയെ സ്നേഹിക്കയും- തന്റെ
പ്രാണനാഥന്മുമ്പിൽ താണുജീവിക്കയും വേണം സന്ദേഹമെന്ന്യേ;-

5 മണവാട്ടിയാകുമിവൾ തൻ-മണവാളനെപ്രീതിയോടെ-പ്രതി
ക്ഷണം ശുശ്രൂഷിക്കും ഗുണമുള്ള നല്ലോരിണയായ് ചേർന്നിരിപ്പാൻ;-

6 ഉലകത്തിലിവർക്കുവരും-പല കഷ്ടനഷ്ടങ്ങളിലും-ഒരു
പോലെസഹിച്ചു നിൻ കാലിണയിൻ ഗതിയാലിവരും സുഖിപ്പാൻ;- 

"അതിമംഗല'' എന്ന രീതി

 

More Information on this song

This song was added by:Administrator on 18-09-2020

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page