Malayalam Christian Lyrics

This song has been viewed 488 times.
Meghathil vannidarray vinnil
മേഘത്തിൽ വന്നിടാറായ് വിണ്ണിൽ

മേഘത്തിൽ വന്നിടാറായ് വിണ്ണിൽ വീടുകളൊരുക്കി നാഥൻ 
വേഗം വന്നിടും തൻ ജനത്തിന്റെ ആധികൾ തീർത്തിടുവാൻ

1 ലോകം നമുക്കിന്നേകും അവൻ നാമത്താലപമാനങ്ങൾ 
ക്രൂശിൻ നിന്ദകൾ സഹിക്കുന്നതു നാം ധന്യമായെണ്ണിടുന്നു

2 വിത്തും ചുമന്നു നമ്മൾ കരഞ്ഞിന്നു വിതയ്ക്കും മന്നിൽ
വീണ്ടെടുപ്പിൻ നാളുകൾ വരുമ്പോൾ ആർപ്പൊടു കൊയ്തിടും നാം

3 വീട്ടിൽ ചേരുംവരെയും അവൻ കാത്തിടും ചിറകിൻ മറവിൽ 
ഭീതിയെന്നിയേ നമുക്കീയുലകിൽ അധിവസിക്കാം ദിനവും

4 ചേരും പുതിയ ശാലേം പുരിയിൽ നാം തന്നരികിൽ ഹാ
തീരും വിനകളഖിലം വരവിൽ തരും പ്രതിഫലം നമുക്ക്

More Information on this song

This song was added by:Administrator on 20-09-2020

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page