Malayalam Christian Lyrics

This song has been viewed 543 times.
Kannuneer illath nattil
കണ്ണുനീർ ഇല്ലാത്ത നാട്ടിൽ നാം

1 കണ്ണുനീർ ഇല്ലാത്ത നാട്ടിൽ നാം
കൈപ്പണി അല്ലാത്ത വീട്ടിൽ നാം
ചേർന്നിടും വേഗം നാം പോയിടും
ഈ മണ്ണിൽ നിന്നു നാം മറഞ്ഞിടും

മറക്കുക സകലതും ക്ഷമിക്കുക
ത്യജിക്കുക വിട്ടോടുക പാപത്തെ
നേടുക നിത്യജീവൻ നേടുക
ഓട്ടം ഓടി നല്ലവിരുതു പ്രാപിക്ക(2)

2 പ്രാണൻ പോയിടും നേരമതിൽ
നേടിയതെല്ലാം ഭൂവിൽ ഇട്ടിടും
നഷ്ടമില്ലാത്തവകാശങ്ങൾ
സ്വർഗ്ഗത്തിൽ നിക്ഷേപം മാത്രമാം;-

3 കേട്ടിടും നിൻ മരണവാർത്തയിൽ
വന്നിടും നാട്ടുകാർ നിൻ വീട്ടിലായ്
ചേർന്നിടും വിലാപയാത്രയിൽ കൂട്ടുകാർ
തീർന്നിടും നീ ഏകനായ് ശ്മശാനത്തിൽ;-

4 ഇന്നു നീ കേൾക്കുന്ന ഈ ദൂതിനെ
പൂർണ്ണമായ് സ്വീകരിച്ചിടുമെങ്കിൽ
ചൂടും നീ പൊൻകിരീടം അന്നു
സംശയം വേണ്ടിനിയും ഒരുങ്ങുക;-

More Information on this song

This song was added by:Administrator on 18-09-2020

Add to favourites
User Rating

Be the first one to rate this song.



Rate this song
Lookup a word or passage in the Bible


BibleGateway.com
Include this form on your page