Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 238 times.
Prathyaasha vardhichedunne

Prethyaasha varddhichedunne
Ente prathyaasha varddhichedunne
Nathhane kanuvan naadu vittu poydunna
Nalukal ennidunnu njaan-ente nathha

1 ie chudil vaadukilla njaan
ie theeyil venthidilla njaan
nathhante kayilanen jeevante nalukal
padum njaan yeshuvinay-ente

2 aashvasam nashtamakilum
ente vishvasam varddhichedume
alarunna aazhiyilum athbutha manthriyay
arikathu vannu cherume -yeshu

3 vittidum kuttu sodarar
thatti mattidum benddhu mithrangkal
vezhathe thangkuvan en veettil ethuvolavum
Kuttanayen yeshu ullathal-njaan

പ്രത്യാശ വർദ്ധിച്ചീടുന്നേ എന്റെ പ്രത്യാശ വർദ്ധിച്ചീടുന്നേ

പ്രത്യാശ വർദ്ധിച്ചീടുന്നേ
എന്റെ പ്രത്യാശ വർദ്ധിച്ചീടുന്നേ
നാഥനെ കാണുവാൻ നാടുവിട്ടു പോയിടുന്ന
നാളുകൾ എണ്ണിടുന്നു ഞാൻ -എന്റെ (2)

1 ഈ ചൂടിൽ വാടുകില്ല ഞാൻ
ഈ തീയിൽ വെന്തിടില്ല ഞാൻ
നാഥന്റെ കയ്യിലാണെൻ ജീവന്റെ നാളുകൾ
പാടും ഞാൻ യേശുവിനായി- എന്റെ (2)

2 ആശ്വാസം നഷ്ടമാകിലും
എന്റെ വിശ്വാസം വർദ്ധിച്ചീടുമേ
അലറുന്ന ആഴിയിലും അത്ഭുത മന്ത്രിയായ്
അരികത്തു വന്നു ചേരുമേ- യേശു (2)

3 വിട്ടിടും കൂട്ടു സോദരർ
തട്ടിമാറ്റിടും ബന്ധുമിത്രങ്ങൾ
വീഴാതെ താങ്ങുവാൻ എൻ വീട്ടിലെത്തുവോളവും 
കൂട്ടായെൻ യേശു ഉള്ളതാൽ- ഞാൻ (2)

More Information on this song

This song was added by:Administrator on 22-09-2020