Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 557 times.
Ini thamassamo natha varuvan

ini thamassamo natha varuvan
kodakodi duthasamghamay meghathil

ha!  ethranal kathunjan parkkenam
en aathmasakhe nin mukham kanuvan

1 nilayillaloke van thirakal ha
alachuyarunne bhekaramay
paridamake perukidunnayyo
paribhramangal manachanjchalangal
vannu cherthukollum enne vegamay
innu nokkidunne ninne njaanekanay;-

2 aashayattoray mevunnu manujar
vishramamenye ie parthalathil
aakulachinthakalerunnathale
denarayavar kanner pozhichidunne
bhuvil andhakaram mudunnu nathane
hantha chinthikkil enthu santhapame;-

3 aadyavishvasam thalliyanekar
lokasukhangale thedeedunne
thyagikalakum sodararkuttam
padavikal nedan uzhanneedunne
ayyo vishvasa jeevitham nashdamay
mama vishramam ninnil ennumakayal;-

4 neethiyin suryaneshu maheshan
udicheduvan kalam vaikidumo
thavaka kanthi njanananjedan
kothi kollunnennullam anudinavum
deva karmukilakave neekkane
marivillin oli ennum veeshane;-

ഇനി താമസ്സമോ നാഥാ വരുവാൻ കോടാ

ഇനി താമസ്സമോ നാഥാ വരുവാൻ 
കോടാകോടി ദൂതസംഘമായ് മേഘത്തിൽ

ഹാ! എത്രനാൾ കാത്തുഞാൻ പാർക്കണം
എൻ ആത്മസഖേ നിൻ മുഖം കാണുവാൻ

1 നിലയില്ലാലോകെ വൻ തിരകൾ ഹാ
അലച്ചുയരുന്നേ ഭീകരമായ്
പാരിടമാകെ പെരുകിടുന്നയ്യോ
പരിഭ്രമങ്ങൾ മനഃചഞ്ചലങ്ങൾ
വന്നു ചേർത്തുകൊള്ളും എന്നെ വേഗമായ്
ഇന്നു നോക്കിടുന്നേ നിന്നെ ഞാനേകനായ്;- ഹാ!...

2 ആശയറ്റോരായ് മേവുന്നു മനുജർ
വിശ്രമമെന്യേ ഈ പാര്ർത്തലത്തിൽ
ആകുലചിന്തകളേറുന്നതാലേ
ദീനരായവർ കണ്ണീർ പൊഴിച്ചിടുന്നേ
ഭൂവിൽ അന്ധകാരം മൂടുന്നു നാഥനേ
ഹന്ത ചിന്തിക്കിൽ എന്തു സന്താപമെ;- ഹാ!...

3 ആദ്യവിശ്വാസം തള്ളിയനേകർ
ലോകസുഖങ്ങളെ തേടീടുന്നേ
ത്യഗികളാകും സോദരർകൂട്ടം
പദവികൾ നേടാൻ ഉഴന്നീടുന്നേ
അയ്യോ വിശ്വാസജീവിതം നഷ്ടമായ്
മമ വിശ്രാമം നിന്നിലെന്നുമാകയാൽ;- ഹാ!...

4 നീതിയിൻ സൂര്യനേശു മഹേശൻ
ഉദിച്ചീടുവാൻ കാലം വൈകിടുമോ
താവക കാന്തി ഞാനണഞ്ഞിടാൻ
കൊതികൊള്ളുന്നെന്നുള്ളം അനുദിനവും
ദേവാ കാർമുകിലാകവെ നീക്കണേ
മാരിവില്ലിൻ ഒളി എന്നും വീശണേ;- ഹാ!...

More Information on this song

This song was added by:Administrator on 18-09-2020