ജഗദീശനെ സ്തുതിച്ചിടുന്നു
തിരുപാദത്തിൽ നമിച്ചിടുന്നു
ജഗദീശനെ സ്തുതിക്കുന്നു
വാഴ്ത്തുന്നു നമിച്ചിടുന്നു
1 മാനവരക്ഷയ്ക്കായ് സർവ്വേശനാഥൻ
കാരിരുമ്പാണിയാൽ ക്രൂശിതനായ്
എൻ കൊടും പാപങ്ങൾ മോചിക്കണേ
തിരു രക്തത്താൽ കഴുകേണമേ;-
2 സ്നേഹസ്വരൂപനാം നിൻ മഹൽ സ്നേഹത്താൽ
ആ ദിവ്യ സുവിശേഷം ഗ്രഹിച്ചിടുവാൻ
ആത്മാഭിഷേക പ്രാപ്തരായിടുവാൻ
വരദാനത്താൽ നിറയ്ക്കണമേ;-
3 നിൻ തിരുവചനം ഘോഷിച്ചീടുവാൻ
ഏഴകൾക്കേകണേ വരമാധികം
തവ തിരുനാമം നിനച്ചതിലും പരം
വിളങ്ങിടുവാൻ അനുഗ്രഹിക്ക;-