Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 256 times.
Yeshu eniykkenthoraashvaasam aakunnu

Yeshu eniykkenthoraashvaasam aakunnu
aashleshichidunnu thrkkaikalaal

1 kshenam varddhichennil ka?unna neram thr-
Ppanikalal thazhukedunnu than
tha?uvannenne thazhukunnavane njaan
ka?unnathenthu mahaanandame;-

2 kayasukhamillathayittu njaan roga
shayya thannil kidannedunnengkil
meyyoda?anjeshu nayakanen kayam
payye thazhukunnenthashvasame;-

3 churachediyude kezhilaham mano-
bharappe??u kidannedunnengkil
charathanajnu than duthar chudullora
haram thannu balam nalkedume;-

4 vaadiyoraananathode emmaavoosi-
Nnodu’vathinnida’yaayedukil
kude nadannamperidum mozhikalal
chudulla chethassi’ngkekidume;-

5 eekatha vasamam pathmosudvepil nja-
nakunnu engkilanerathilen
nakeshanettavum prakashyarupanay
naka prabhavangkal kattidume;-

Tune of : Ente daivam svargga simhasanam

യേശു എനിയ്ക്കെന്തോരാശ്വാസമാകുന്നുv

യേശു എനിയ്ക്കെന്തോരാശ്വാസമാകുന്നു
ആശ്ലേഷിച്ചിടുന്നു തൃക്കൈകളാൽ 

1 ക്ഷീണം വർദ്ധിച്ചെന്നിൽ കാണുന്ന നേരം തൃ-
പ്പാണികളാൽ തഴുകീടുന്നു താൻ
താണുവന്നെന്നെ തഴുകുന്നവനെ ഞാൻ
കാണുന്നതെന്തു മഹാനന്ദമെ;-

2 കായസുഖമില്ലാതായിട്ടു ഞാൻ രോഗ-
ശയ്യ തന്നിൽ കിടന്നീടുന്നെങ്കിൽ
മെയ്യോടണഞ്ഞശു നായകനെൻ കായം
പയ്യേ തഴുകുന്നെന്താശ്വാസമേ;-

3 ചൂരച്ചെടിയുടെ കീഴിലഹം മനോ-
ഭാരപ്പെട്ടു കിടന്നീടുന്നെങ്കിൽ
ചാരത്തണഞ്ഞു തൻ ദൂതർ ചൂടുള്ളാരാ
ഹാരം തന്നു ബലം നല്കീടുമേ;-

4 വാടിയോരാനനത്തോടെ എമ്മാവൂസി-
ന്നോടുവതിന്നിടയായീടുകിൽ
കൂടെ നടന്നമ്പേറിടും മൊഴികളാൽ
ചൂടുള്ള ചേതസ്സിങ്ങേകീടുമേ - 

5 ഏകാന്ത വാസമാം പത്മോസുദ്വീപിൽ ഞാ-
നാകുന്നു എങ്കിലനേരത്തിലെൻ
നാകേശനേറ്റവും പ്രകാശ്യരൂപനായ്
നാക പ്രഭാവങ്ങൾ കാട്ടീടുമേ;-

എന്റെ ദൈവം സ്വർഗ സിംഹാസനം: എന്ന രീതി

More Information on this song

This song was added by:Administrator on 27-09-2020