വാഴ്ത്തുക നീ മനമേ.. എന്‍ പരനേ
വാഴ്ത്തുക നീ മനമേ (2)
1. വാഴ്ത്തുക തന്‍ ശുദ്ധനാമത്തെ പേര്‍ത്തു
പാര്‍ഥിവന്‍ തന്‍ ഉപകാരത്തെയോര്‍ത്തു -വാഴ്ത്തുക നീ
2. നിന്നക്രിത്യം പരനോക്കെയും പോക്കി
തിന്നമായ് രോഗങ്ങള്‍ നീകി നന്നാകി -വാഴ്ത്തുക നീ
3. നന്മയാല്‍ വായ്ക്കവന്‍ തൃപ്തിയെ തന്നു
നവ്യമാകുന്നു നിന്‍ യൌവനമിന്നു -വാഴ്ത്തുക നീ
4. മക്കളില്‍ കാരുണ്യം താതനെന്നോണം
ഭക്തരില്‍വാല്‍സല്യവാനവന്‍ നൂനം -വാഴ്ത്തുക നീ
5. പുല്ലിനു തുല്യമീ ജീവിതം വയലില്‍
പൂവെന്നപോലിത് പോകുന്നിതുലകില്‍ -വാഴ്ത്തുക നീ
6. തന്‍ നിയമങ്ങളെ കാത്തിടുന്നോര്‍കും
തന്നുടെ ദാസര്‍ക്കും തന്‍ ദയ കാക്കും -വാഴ്ത്തുക നീ
7. നിത്യ രാജാവിവനോരക്കുകില്‍ സര്‍വ-
സൃഷ്ടികളും സ്തുതിക്കുന്ന യെഹോവ -വാഴ്ത്തുക നീ