Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 552 times.
ksinicceane varika asvasam nan tarum

1. ksinicceane varika asvasam nan tarum
i valttappetta sabdam kelkkunnatinpamam
anugrahavum mappum krpa kataksavum
anandameadam anpum arulicceyyunnu.

2. paitannale varika  veliccam nan tarum
i sneha sabdam kettu irulakannitum
santapattal niranna anatharaya nam
prakasam kantu pati ahladiccitume

3. nirjjiviye varika ha jivan nan tarum
i santa sabdam kettu van pearum tirnnitum
satrukkal garjjiccalum pear nintu ninnalum
asaktar nannaleyum ni saktarakkitum

4. enne samipicceare tyajikkayilla nan
i yesuvinre sneham sandeham nikkum tan
ayeagyar nam ayalum papistarayalum
visalamam nin sneham namme uyarttitum

ക്ഷീണിച്ചോനേ വരിക, ആശ്വാസം ഞാന്‍ തരും

1. ക്ഷീണിച്ചോനേ വരിക, ആശ്വാസം ഞാന്‍ തരും
   ഈ വാഴ്ത്തപ്പെട്ട ശബ്ദം, കേള്‍ക്കുന്നതിന്‍പമാം
   അനുഗ്രഹവും മാപ്പും, കൃപാ കടാക്ഷവും
   ആനന്ദമോദം അന്‍പും അരുളിച്ചെയ്യുന്നു.

2. 'പൈതങ്ങളേ വരിക - വെളിച്ചം ഞാന്‍ തരും'
   ഈ സ്നേഹ ശബ്ദം കേട്ടു, ഇരുളകന്നീടും,
   സന്താപത്താല്‍ നിറഞ്ഞ, അനാഥരായ നാം
   പ്രകാശം കണ്ടു പാടി, ആഹ്ലാദിച്ചീടുമേ

3. 'നിര്‍ജ്ജീവിയേ വരിക, ഹാ! ജീവന്‍ ഞാന്‍ തരും'
   ഈ ശാന്ത ശബ്ദം കേട്ടു, വന്‍ പോരും തീര്‍ന്നീടും,
   ശത്രുക്കള്‍ ഗര്‍ജ്ജിച്ചാലും, പോര്‍ നീണ്ടു നിന്നാലും
   അശക്തര്‍ ഞങ്ങളെയും, നീ ശക്തരാക്കീടും

4. 'എന്നെ സമീപിച്ചോരെ, ത്യജിക്കയില്ല ഞാന്‍'
   ഈ യേശുവിന്‍റെ സ്നേഹം, സന്ദേഹം നീക്കും താന്‍
   അയോഗ്യര്‍ നാം ആയാലും, പാപിഷ്ടരായാലും
   വിശാലമാം നിന്‍ സ്നേഹം, നമ്മെ ഉയര്‍ത്തീടും.

More Information on this song

This song was added by:Administrator on 09-11-2018