Malayalam Christian Lyrics

User Rating

3 average based on 1 reviews.


3 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 1656 times.
Unnathanu padam sthrotha getham

unnathanu padam sthothra geetham padam
aathmavil niranju aaradhichedaam (2)
asadhyamayonnum en daivathinilla
sadhyamay therum aaradhanayinkal (2)

1 ninne avanorikkalum kaividukilla
vakkuparanja karthan marukilla (2)
kanmani pole namme karuthunna
daivakunjadine aaradhichedam(2);- unna...

2 kodiyathay varunnathaam prathikoolathil
karangalill vahikkunna unnathan avan (2)
chathanjathaam oda odikkukayilla
pukayunna thiriye keduthukillla(2);- unna...

3 kashdanashda shodhanayil thalarnnidalle
kashdametta karthan ninte koodeyundello(2)
sarvam nanmaykkayi orukkidum nathhan
karthavinte sneham arinjavarkke(2);- unna...

4 mayamayam ie lokam nee verutheeduka
nayakante darshanam nee prapikkuka (2)
sarvashakthananallo ente daivam innum
vagdatham nivarthikkum samshayamilla(2);- unna...

ഉന്നതനു പാടാം സ്തോത്ര ഗീതം പാടാം ആത്മാവിൽ

ഉന്നതനു പാടാം സ്തോത്ര ഗീതം പാടാം
ആത്മാവിൽ നിറഞ്ഞു ആരാധിച്ചീടാം(2)
അസാധ്യമായൊന്നും എൻ ദൈവത്തിനില്ല
സാധ്യമായ് തീരും ആരാധനയിങ്കൽ(2)

1 നിന്നെ അവനൊരിക്കലും കൈവിടുകില്ല
വാക്കുപറഞ്ഞ കർത്തൻ മാറുകില്ല(2)
കണ്മണി പോലെ നമ്മെ കരുതുന്ന
ദൈവകുഞ്ഞാടിനെ ആരാധിച്ചീടാം(2);- ഉന്നതനു...

2 കൊടിയതായ് വരുന്നതാം പ്രതികൂലത്തിൽ
കരങ്ങളിൽ വഹിക്കുന്ന ഉന്നതനവൻ(2)
ചതഞ്ഞതാം ഓട ഒടിക്കുകയില്ല
പുകയുന്ന തിരിയെ കെടുത്തുകില്ല(2);- ഉന്നതനു...

3 കഷ്ടനഷ്ട ശോധനയിൽ തളർന്നിടല്ലേ
കഷ്ടമേറ്റ കർത്തൻ നിന്റെ കൂടെയുണ്ടെല്ലോ(2)
സർവ്വം നന്മയ്ക്കി ഒരുക്കിടും നാഥൻ
കർത്താവിന്റെ സ്നേഹം അറിഞ്ഞവർക്ക്(2);- ഉന്നതനു...

4 മായമായം ഈ ലോകം നീ വെറുത്തീടുക
നായകന്റെ ദർശനം നീ പ്രാപിക്കുക(2)
സർവ്വശക്തനാണല്ലോ എന്റെ ദൈവം ഇന്നും
വാഗ്ദത്തം നിവർത്തിക്കും സംശയമില്ല(2);- ഉന്നതനു...

More Information on this song

This song was added by:Administrator on 25-09-2020
YouTube Videos for Song:Unnathanu padam sthrotha getham