യേശുവേ നിൻ മുഖം കാണുവാനായ്
ആശയായ് നിൻ സന്നിധേ ഞാൻ വരുന്നു
ആശു നിൻ ദർശനം അരുളണമേ
ഈ പാർത്തലെ ഞാൻ ധന്യനായ് തീർന്നീടുവാൻ
1 ആശയും നീയെൻ പ്രത്യാശയും നീയേ
ആത്മനാഥാ എന്നെ കൈവിടല്ലേ നീ
പാപം പൊറുക്കും പരമോന്നതാ നീയെൻ(2)
പ്രാർത്ഥന കേട്ടെന്നെ സ്വീകരിക്കു;-
2 കണ്ണുനീർ താഴ്വരയതിലും നാഥാ
അലയുന്നു ഞാൻ ഈ മരുവിൻ ചൂടിലും
അരുളണമേ നിൻ ആശ്വാസവചനങ്ങൾ
അടിയനീ ഊഴിയിൽ അഭയമല്ലോ;-
3 കഷ്ടം പ്രയാസങ്ങൾ ഏറിടും നേരം
അണയുന്നു ഞാൻ നിൻ പാദപീഠത്തിൽ
പാപിയാം എന്നുടെ രോഗ ദുഃഖങ്ങൾ
ഇന്നിതാ നിൻ മുമ്പിൽ അർപ്പിക്കുന്നു;-