Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 281 times.
Vishudhaathmave varika doshiyam

vishuddhaathmaave! varika-doshiyam
en nenjchil vasikka!

Nin hitham ethra a-rinjaalum paapame
nitham cheitheedunnu njaan - enmel
nee kadaakshikkenam - allenkil paapi njaan
Nithya chaavinnirayaam;- Vishu…

Paapiyente moolam - paadupetten Yeshu
Paaril marichathine – pala
Pravassiam paapi ma-rannu maa papa
Pakshamaai cheithupoyen;- Vishu…

Jeevannundennuru - naamame ullennil
Jeevamille parane! – bhavaan
Kaivittal paapi njaan – chaavinitayaame
Kopichu pokaruthe;- Vishu…

Ninnotapekshichu - vandhanam cheivaanum
Nin sathyam kelppathinnum – mandham
Ennil palappozhum - vannavekku kshema
Thannu nee vanneetuka;- Vishu…

Ie loka maayayil - kaalam kazhichu njaan
mel tokathe marannen – ini
aalokakkaryangal chinthippathinnu nee
aagraham thannetuka;- Vishu…

Kallupolulla en-vallatha nenchine
nallavannam ilakki – ulla
vallaatha chinthakal – neekki ennullil nee
palli kondeetename;- Vishu…

വിശുദ്ധാത്മാവേ വരിക ദോഷിയാം

വിശുദ്ധാത്മാവേ! വരിക – ദോഷിയാം
എൻ നെഞ്ചിൽ വസിക്ക!

1 നിൻ ഹിതം എത്ര അറിഞ്ഞാലും പാപമെ
നിത്യം ചെയ്തീടുന്നു ഞാൻ - എന്മേൽ
നീ കടാക്ഷിക്കേണം - അല്ലെങ്കിൽ പാപി ഞാൻ
നിത്യ ചാവിന്നിരയാം;- വിശു...

2 പാപിയെന്റെ മൂലം പാടുപെട്ടെൻ യേശു
പാരിൽ മരിച്ചതിനെ – പല
പ്രാവശ്യം പാപീമ-റന്നു മാ പാപ
പക്ഷമായ്‌ ചെയ്തുപോയേൻ;- വിശു

3 ജീവനുണ്ടെന്നൊരു-നാമമേ ഉള്ളെന്നിൽ
 ജീവനില്ലെ പരനെ! -ഭവാൻ
 കൈ വിട്ടാൽ പാപി ഞാൻ -ചാവാനിടയാമേ
കോപിച്ചു പോകരുതേ;- വിശു

4 നിന്നോടപേക്ഷിച്ചു-വന്ദനം ചെയ്‌വാനും
 നിൻ സത്യം കേൾപ്പതിന്നും - മന്ദം
 എന്നിൽ പലപ്പോഴും-വന്നവെക്കുക്ഷമ
 തന്നു നീ വന്നീടുക;- വിശു

5 ഈ ലോകമായയിൽ-കാലം കഴിച്ചു ഞാൻ
 മേൽ ലോകത്തെ മറന്നേൻ - ഇനി
 ആ ലോകകാര്യങ്ങൾ ചിന്തിപ്പതിന്നു നീ
 ആഗ്രഹം തന്നീടുക;- വിശു

6 കല്ലുപോലുള്ള എൻ-വല്ലാത്ത നെഞ്ചിനെ
 നല്ലവണ്ണം ഇളക്കി - ഉള്ള
 വല്ലാത്ത ചിന്തകൾ - നീക്കി എന്നുള്ളിൽ നീ
 പള്ളികൊണ്ടീടണമേ;- വിശു

More Information on this song

This song was added by:Administrator on 26-09-2020