എന്റെ നിലവിളി കേട്ടുവൊ നീ
എന്റെ കണ്ണുനീർ കണ്ടുവൊ നീ
യേശുനാഥാ നീ തന്ന സ്നേഹം
നിത്യജീവന്റെ വഴി ആയെന്നിൽ;-
എന്റെ ജീവിതം ധന്യമാവാൻ
പുത്തൻ രൂപമായ് തീർന്നീടുവാൻ
യേശുനാഥാ നീ തന്ന വചനം
സ്വർഗ്ഗനന്മയും ഉറവായി;-
ഞാൻ ഏകനായ് തീർന്നിടാതെ
പാപ ചേറ്റിൽ ഞാൻ വീണിടാതെ
യേശുനാഥാ ആ പൊൻകരം എന്നെ
ക്രൂശിൽ സാക്ഷിയായ് തീർത്തുവല്ലോ;-
എന്റെ കഷ്ടങ്ങൾ മറന്നീടുവാൻ
നിന്ദ പരിഹാസം സഹിച്ചീടുവാൻ
യേശുനാഥാ നീ തന്ന കൃപകൾ
ദൈവ പൈതലായ് മാറ്റിയെന്നെ;-
എന്നെ സ്നേഹിച്ച സ്നേഹം ഓർത്താൽ
എന്നെ മാനിച്ച വഴികൾ ഓർത്താൽ
യേശുനാഥാ നീയല്ലാതാരും
പാരിൽ ഇല്ലാ എൻ രക്ഷകനായ്;-