സത്യ സഭാപതിയെ, സ്തുതി തവ-
നിത്യ ദയാ നിധിയെ
തിരുവടി തേടി വരുന്നിതാ ഞങ്ങൾ
ഇരുകൈ കൂപ്പി വീണു തൊഴുന്നേൻ
1 പാപ നാശക ദേവകുമാരാ
പതിതർക്ക് പാരിൽ അവലംബം നീയെ
നിൻ തിരു നാമം എന്തഭിരാമം
നിൻ മഹാ സ്നേഹം സിന്ധു സമാനം;- സത്യ...
2 മനുഷ്യനായി കുരിശതിൽ നരർക്കായ്
മരിച്ചുയിർത്തെഴുന്നു വാഴും വിജയി നീ
മഹിയിൽ വീണ്ടും വരുന്നവൻ നീയെ
മലിനത നീക്കി വാഴ് വതും നീയെ;- സത്യ...