Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 1111 times.
Varika nalvarangale ne tharika

varika nal varangale nee tharika
aaviye shubha karuna vapiye

Thavajanabhishekathil 
Sugandha thylame Divya 
Snana thylame;- Varika

Pravu polayo dahana
Jwala polayo Kathi-
rolivu polayo;- Varika

Vazhka Manassin durvicharam
Ake Maruvan gunam 
Eeri theruvan;- Varika


Papa kadalin Azham kanda
Papi njan ayyo… ennil 
kopiyathayyo;- Varika

Dosha’cheliyil muzhuki vazhum
Doshi njanallo guna-
doshi nee allo;- Varika

Prakruthi kondu Vikruthamaya 
Hrudayam maruvan nava
Hrudayam Akuvan;- Varika

Irul Akannakom 
Athunkal velivanayuvan
Veda thelivunaruvan;– Varika

Sathya Dharma Neethi Marga
Murakal aakuvan krupa 
Valare nalkuvan;- Varika

വരിക നൽവരങ്ങളെ നീ തരിക ആവിയേ

വരിക നൽവരങ്ങളെ നീ തരിക
ആവിയേ! ശുഭ കരുണ വാപിയേ-

1 തവജനാഭിഷേകത്തിൽ
സുഗന്ധ തൈലമേ! ദിവ്യ
സ്നനാതൈലമേ;- വരിക

2 പ്രാവുപോലെയോ ദഹന-
ജ്വാല പോലെയോ-കത്രി-
രൊളിവു പോലെയോ;- വരിക

3 വാഴ്ക മനസ്സിൻ ദുർവ്വിചാരം-
ആകെ മാറുവാൻ ഗുണം
ഏറിത്തേരുവാൻ;- വരിക

4 പാപക്കടലിൽ ആഴംകണ്ട-
പാപി ഞാൻ അയ്യോ! എന്നിൽ
കോപിയാതയ്യോ;- വരിക

5 ദോഷച്ചെളിയിൽ മുഴുകി വാഴും-
ദോഷി ഞാനല്ലോ-ഗുണ
ദോഷി നീയല്ലൊ;- വരിക

6 പ്രകൃതികൊണ്ടു വികൃതമായ
ഹൃദയം മാറുവാൻ നവ
ഹൃദയം ആകുവാൻ;- വരിക

7 ഇരുൾ അകന്നകം
അതുങ്കൽ-വെളിവണയുവാൻ
വേദ-ത്തെളിവുണരുവാൻ;- വരിക

8 സത്യ ധർമ്മനീതി മാർഗ്ഗ-
മുറകൾ ആകുവാൻ-കൃപ
വളരെ നല്കുവാൻ;- വരിക

More Information on this song

This song was added by:Administrator on 26-09-2020