1 സന്തോഷിപ്പിൻ സന്തോഷിപ്പിൻ
കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ
അന്വേഷിപ്പിൻ അന്വേഷിപ്പിൻ
യഹോവയെ നാൾ തോറും അന്വേഷിപ്പിൻ
അവൻ ദയയുള്ളവൻ ദീർഘക്ഷമയുള്ളവൻ
എന്റെ പ്രാണനെ വീണ്ടെടുത്തവൻ
ബലമവൻ സ്തുതിയവൻ
സർവ്വ മഹത്വവും അവനുള്ളത്
2 യഹോവ തന്നെ ദൈവമെന്നറിവിൻ
തൻ ഭുജ ബലത്തിൽ ആശ്രയിക്കാം
ക്രിസ്തൻ വചനത്തെ തിരയുന്നോർ ആരും
ഒരുനാളും ലജ്ജിതരായ് തീരുകില്ല;-
3 ക്രിസ്തുവിൻ സാക്ഷികളായ് നമ്മൾ
സ്നേഹത്തിൻ പാതെ ചരിച്ചിടാം
ക്രിസ്തൻ കരത്തിൽ മാന പാത്രമായ്
അവനായ് മാത്രം നിന്നിടാം;-