1 വന്ദനം വന്ദനം സർവ്വലോകാധിപാ
യേശുവേ വന്ദനം
വന്ദനം വന്ദനം രാജാധിരാജാ
യേശുവേ വന്ദനം
പാടാം ഹാലേലൂയ്യാ
ജയ് ജയ് ഹാലേലൂയ്യാ
സ്തോത്രം ഹാലേലൂയ്യാ
ഹോശന്നാ ഹാലേലൂയ്യാ
2 കരുണക്കടലേ മഹിമയിൻ രാജാ
യേശുവേ വന്ദനം
സ്വർഗ്ഗത്തിനും ഭൂമിക്കും നാഥനുമായ
യേശുവേ വന്ദനം
3 വഴിയും സത്യവും ജീവനുമായ
യേശുവേ വന്ദനം
സകലചരാചരവും വണങ്ങിടും
യേശുവേ വന്ദനം
4 ജീവന്റെ ബലവും വെളിച്ചവുമായ
യേശുവേ വന്ദനം
ഉറപ്പുള്ള പാറയും കോട്ടയുമായ
യേശുവേ വന്ദനം
5 അത്ഭുതമന്ത്രി വീരനാം ദൈവം
യേശുവേ വന്ദനം
സമാധാനപ്രഭുവേ നിത്യനാം രാജാ
യേശുവേ വന്ദനം
6 പരമോന്നതനേ ലോകരക്ഷകനേ
യേശുവേ വന്ദനം
ഉന്നതൻ, ഉയർന്നവൻ, ശാശ്വതവാസി
യേശുവേ വന്ദനം