Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites
This song has been viewed 565 times.
Padidum sthuthigeethamennum
പാടിടും സ്തുതിഗീതമെന്നും

പാടിടും സ്തുതിഗീതമെന്നും
പാവനനാം പരമോന്നതന്
വാഴ്ത്തിടും തിരുനാമമെന്നും
വാനോർ വാഴ്ത്തും തിരുസുതനെ(2)

1 സങ്കേതം നീ മാത്രമേ
ആശ്രയം വേറെ ആരുമില്ലേ
കാത്തിടും നിൻ രക്ഷക്കായ്
ആശയോടെൻ മാനസം(2)
സ്നേഹിക്കും നിന്നെ ഞാൻ
ആയുസ്സിൻ നാളെല്ലാം ഘോഷിക്കും
നന്മകൾ നന്ദിയാൽ ദിനവും(2);-

2 ആശ്വാസം നീയല്ലയോ
ആലംബമായ് നീ ചാരെയില്ലേ
ആമോദത്താലെന്നുള്ളം
ആത്മാവിലായിടുമേ(2)
ജീവിക്കും നാളെന്നും നാഥാ നിന്നിഷ്ടംപോൽ
പ്രാപിക്കും നിശ്ചയം കർത്താ നിൻ സവിധം(2);-

3 നിത്യപ്രകാശം നീയെ
നിത്യപിതാവും നീയല്ലയോ
നിത്യജീവൻ പ്രാപിപ്പാൻ
എന്നെ ഒരുക്കേണമേ(2)
വഴിയും സത്യവും ജീവനും മാർഗ്ഗവും
ആദിയും അന്ത്യവും എന്നാളും നീയല്ലോ(2);-

More Information on this song

This song was added by:Administrator on 21-09-2020
YouTube Videos for Song:Padidum sthuthigeethamennum