Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 455 times.
Ullathe unarthedane-ayyoa
ഉള്ളത്തെ ഉണർത്തീടണേ-അയ്യോ

ഉള്ളത്തെ ഉണർത്തീടണേ-അയ്യോ
ദാഹത്തെ തീർത്തീടണേ-ഞങ്ങൾ

1 തിരുവെഴുത്താകെ തെളിയിക്കുമേ-എൻ
ഉപദേശകനാം യേശുവേ നിൻ
കാൽക്കലിരുന്നു കേൾക്കുമീയേഴകൾ
ജീവന്റെ വചനമേ - ഇപ്പോൾ - ഞങ്ങൾ

2 അരുളപ്പാടുകൾ മറവായതിനാൽ
അടിയങ്ങൾ വിശ്വാസം തകരുന്നയ്യോ
അരുളണമേ നിൻ പരലോകജ്ഞാനം
പരിശുദ്ധ ആത്മാവെ-ഇപ്പോൾ ഞങ്ങൾ

3 ദൈവ വചനമാം ആത്മാവിൻ വാളാൽ
അടിയങ്ങളെ നീ ആരായണേ
സാത്താനെ വിരട്ടി സത്യത്തെക്കാട്ടി
സ്വാതന്ത്ര്യം തന്നീടണേ - ഇപ്പോൾ- ഞങ്ങൾ

4 പഴയ പുതിയ നിയമങ്ങളായി
എഴുതപ്പെട്ട ഗ്രന്ഥം അറുപത്താറും
ലോക ഇരുളിൽ ദീപമായ് കാണ്മാൻ
കൺകളെ തുറന്നീടണേ-ഇപ്പോൾ-ഞങ്ങൾ

More Information on this song

This song was added by:Administrator on 25-09-2020