എല്ലാറ്റിനും ഒരു കാലമുണ്ട്
നിനയാത്ത നേരത്തു വന്നെത്തിടും
വിണ്ണിനു കീഴുള്ള സകല കാര്യങ്ങൾക്കും
ഒരുകാലമുണ്ടെന്നു അറിഞ്ഞീടുക (2)
വിതയ്ക്കുവാൻ ഒരു കാലം
കൊയ്തിടാൻ ഒരുകാലം (2)
പണിയുവാൻ ഒരു കാലം
ഇടിക്കുവാൻ ഒരുകാലം
എല്ലാറ്റിനും ഒരു കാലമുണ്ട്;- എല്ലാറ്റിനും
വിലപിപ്പാൻ ഒരു കാലം
ആർപ്പിടാൻ ഒരു കാലം (2)
ദ്വേഷിപ്പാൻ ഒരു കാലം
സ്നേഹിപ്പാൻ ഒരു കാലം
എല്ലാറ്റിനും ഒരു കാലമുണ്ട്;- എല്ലാറ്റിനും
സകലതും മായ മായ
നേടിയതോ മിഥ്യാ (2)
ഇന്നു നിൻ പ്രാണനെ
നിന്നോട് ചോദിച്ചാൽ (2)
നിന്നുടെ നിത്യത ഏവിടെയാകും
എല്ലാറ്റിനും ഒരു കാലമുണ്ട്
നിനയാത്ത നേരത്തു വന്നെത്തിടും
വിണ്ണിനു കീഴുള്ള സകല കാര്യങ്ങൾക്കും
ഒരുകാലമുണ്ടെന്നു അറിഞ്ഞീടുക
ന്യായം വിധിപ്പാനും കാലമുണ്ട്