സർവ്വശക്തനാം യേശുവെന്റെ കൂടെ
ഒരു നാളും ഞാൻ ഭയപ്പെടുകില്ലാ(2)
നീതിസൂര്യനായ് നീ വരുമ്പോൾ
കൂരിരുൾ താഴ്വര താണ്ടിടുമേ(2)
1 പാദങ്ങൾ ഇടറാതെ നടത്തുന്നവൻ
വചനത്തിൻ ദീപമായ് കൂടെയുണ്ട്
സ്നേഹത്തിൻ സാക്ഷ്യമായ് ജ്വലിച്ചിടുവാൻ
കാൽവറി കൂശുമായ് വിളങ്ങിടുന്നു;-
2 രോഗം പ്രയാസങ്ങൾ നേരിടുമ്പോൾ
ചാരെ വന്നവനെന്റെ കൂട്ടിരിക്കും
ഉറ്റവർ ഒന്നായ് അകന്നിടുമ്പോൾ
കൈവിടാതവനെന്നെ ചേർത്തുകൊള്ളും;-