Malayalam Christian Lyrics

User Rating

4 average based on 1 reviews.


4 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 1269 times.
Daivathin kunjade sarva vandanathinum

daivathin kunjaade sarva vandanathinum yogyan nee
njanavum shakthiyum dhanam balam stuthi bahumanamelaam ninake

1 ghorapishachin nukam neengkan pora swayathin shramangal
chorayin chorichilal yeshuve ie van porine theerthavan nee - 

2 nyayapramanathinte shapam aayathelam theekkuvan
prayaschitharthamay papathinay nin kayathe eelppichu nee;-

3 mrithyuve jayippan nee daiva bhrithyanam ninethanne
nithya daivaviyalarpichathalee marthyarku jeevanunday;-

4 daivathin kootaayma njangal chavilum aaswadipaan
davathal vidappettu krooshingal nee nin jeevane eelpichappol;-

5 kutam chumathunathar ninte shathruvargam evide
yudhamozhinju samadanamaayi vishudhamam rakthathinal

6 halelujah paadin kristhu nalavanenorkuvin
vallabhamam thirunaamathil srishtiyelam vanangeedatte -

ദൈവത്തിൻ കുഞ്ഞാടെ സർവ്വ-വന്ദനത്തിനും യോഗ്യൻ

ദൈവത്തിൻ കുഞ്ഞാടേ സർവ്വ വന്ദനത്തിനും യോഗ്യൻ നീ 
ജ്ഞാനവും ശക്തിയും ധനം ബലം 
സ്തുതി ബഹുമാനമെല്ലാം നിനക്കേ

1 ഘോരപിശാചിൻ നുകം നീങ്ങാൻ പോരാ സ്വയത്തിൻ ശ്രമങ്ങൾ 
ചോരയിൻ ചോരിച്ചിലാൽ യേശുവേ ഈ വൻ
പോരിനെ തീർത്തവൻ നീ;-

2 ന്യായപ്രമാണത്തിന്റെ ശാപം ആയതെല്ലാം തീർക്കുവാൻ 
പ്രായശ്ചിത്താർത്ഥമായ് പാപത്തിന്നായി 
നിൻ കായത്തെ ഏൽപ്പിച്ചു നീ;-

3 മൃത്യുവെ ജയിപ്പാൻ നീ ദൈവഭൃത്യനാം നിന്നെത്തന്നെ 
നിത്യദൈവാവിയാലർപ്പിച്ചതാലീ മർത്യർക്കു ജീവനുണ്ടായ്;-

4 ദൈവത്തിൻ കൂട്ടായ്മ ഞങ്ങൾ ചാവിലും ആസ്വദിപ്പാൻ 
ദൈവത്താൽ വിടപ്പെട്ടു ക്രൂശിങ്കൽ നീ നിൻ
ജീവനെ ഏൽപ്പിച്ചപ്പോൾ;-

5 കുറ്റം ചുമത്തുന്നതാർ? നിന്റെ ശത്രുവർഗ്ഗമെവിടെ?
യുദ്ധമൊഴിഞ്ഞു സമാധാനമായി വിശുദ്ധമാം രക്തത്തിനാൽ;-

6 ഹല്ലേലുയ്യാ പാടിൻ ക്രിസ്തു നല്ലവനെന്നാർക്കുവിൻ 
വല്ലഭമാം തിരുനാമത്തിൽ സൃഷ്ടിയെല്ലാം വണങ്ങിടട്ടെ;-

More Information on this song

This song was added by:Administrator on 16-09-2020
YouTube Videos for Song:Daivathin kunjade sarva vandanathinum