എൻ പ്രിയൻ യേശുവിൻ പൊൻപ്രഭയിൽ
എൻ ഭീതിയാം കൂരിരുൾ മാറി
1 ഇല്ലെനിക്കു ലേശം ഭീതിയിന്നു
എല്ലാറ്റിനും യേശു കൂടെയുണ്ട്
ഈ മഹാ സന്തോഷം നിത്യമാണേ
ഇതെൻ യേശുവിൽ മാത്രം സാദ്ധ്യം;-
2 മക്കളാലീ സന്തോഷം സാദ്ധ്യമല്ല
ധനമീ സമാധാനം തരികയില്ല
ആരോഗ്യം നൽകില്ലീ സമാധാനം
ഇതെൻ യേശുവിൽ മാത്രം സാദ്ധ്യം;-
3 വിട്ടീടുക പാപ പ്രവർത്തികളെ
വന്നീടുക യേശുവിൻ പാദപീഠേ
കാത്തിടും എന്നാളും കണ്മണിപോൽ
ഇതെൻ യേശുവിൽ മാത്രം സാദ്ധ്യം;-