Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 521 times.
Yeshuve nin maha snehathe oorkumpol

1 yeshuve nin mahaa snehathe orkkumpol
nandiyaal ennullam niranjeedunne
hethu ille priya neeyenne snehippaan
eekunnenne ninakkaay (2)

dhyaanikkume nin snehathe
en naavinaal nin sthuthi paadume (2)

2 aazhiyil olam pol nindhakal vannaalum
alakal pol krupayum thudarnnidume
jeevitha naukayil nee koode ullathaal
khedam enikkillallo(2);- dhyaanikkume...

3 en hrdi vyaakulathaal ksheenichidumpol
en deham rogathaal thalarnnidumpol
vishvasa naayakan yeshuve nokki njaan
iee poril jayichidume(2);- dhyaanikkume...

4 deshangal jaathikal bhinnichakalumpol
thejassinte nithya suvisheshathaal
eka shareeramaay nammeyum cherthathe
haa enthorathbuthame(2);- dhyaanikkume...

5 en balam yaahil nikshepichirikkayaal
avan en mahaa prathiphalamaakunnu
balathinumel balam praapichu kobdu njaan
seeyonil chernnidume(2);- dhyaanikkume...

യേശുവേ നിൻ മഹാ സ്നേഹത്തെ ഓർക്കുമ്പോൾ

1 യേശുവേ നിൻ മഹാ സ്നേഹത്തെ ഓർക്കുമ്പോൾ
നന്ദിയാൽ എന്നുള്ളം നിറഞ്ഞീടുന്നേ
ഹേതു ഇല്ലേ പ്രിയ നീയെന്നെ സ്നേഹിപ്പാൻ
ഏകുന്നെന്നെ നിനക്കായ്

ധ്യാനിക്കുമേ നിൻ സ്നേഹത്തെ
എൻ നാവിനാൽ നിൻ സ്തുതി പാടുമേ

2 ആഴിയിൽ ഓളം പോൽ നിന്ദകൾ വന്നാലും
അലകൾ പോൽ കൃപയും തുടർന്നിടുമേ
ജീവിത നൗകയിൽ നീ കൂടെ ഉള്ളതാൽ
ഖേദം എനിക്കില്ലല്ലോ(2);- ധ്യാനിക്കുമേ...

3 എൻ ഹൃദി വ്യാകുലത്താൽ ക്ഷീണിച്ചിടുമ്പോൾ
എൻ ദേഹം രോഗത്താൽ തളർന്നിടുമ്പോൾ
വിശ്വാസ നായകൻ യേശുവേ നോക്കി ഞാൻ
ഈ പോരിൽ ജയിച്ചിടുമേ(2);- ധ്യാനിക്കുമേ...

4 ദേശങ്ങൾ ജാതികൾ ഭിന്നിച്ചകലുമ്പോൾ
തേജസ്സിന്റെ നിത്യ സുവിശേഷത്താൽ
ഏക ശരീരമായ് നമ്മെയും ചേർത്തത്
ഹാ എന്തൊരത്ഭുതമേ(2);- ധ്യാനിക്കുമേ...

5 എൻ ബലം യാഹിൽ നിക്ഷേപിച്ചിരിക്കയാൽ
അവൻ എൻ മഹാ പ്രതിഫലമാകുന്നു
ബലത്തിനുമേൽ ബലം പ്രാപിച്ചു കൊണ്ടു ഞാൻ
സീയോനിൽ ചേർന്നിടുമേ(2);- ധ്യാനിക്കുമേ...

More Information on this song

This song was added by:Administrator on 27-09-2020