Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 639 times.
Allalillaa nadunde svarganadunde

1 allalillaa nadunde svarga nadunde
allalellaam therkkuvaan karthanundallo(2)
allalellaam thernnidum halleluyyaa paadedum
allelum njaan paadeedum halleluyyaa(2)

2 lokathil kashdam unde dhairyappeduvin
lokathe jayicha nathhan kudeyundallo(2)
kuttukaar piriyumpol kudeyullor maarumpol
kuttinaayi kude varum karthanundallo(2);-

3 papathin bharathaal kezhunnavare
papamellaam pokkuvaan yeshuvundallo(2)
kaalvariyil yaagamaayi thernnavane
kandavar dhanyarayi thernnuvallo(2);-

4 modamaayi paadedaam daivajaname
paapamellaam pokkiya yeshu raajane(2)
vegam varamenne vaakke thannavan
vegathil namme cherppaan vanneedume(2);-

5 kaahalathin naadam kettidaaray
kanthanaam yeshu vannidaaraay(2)
kanthayaam namme  cherthiduvaan
kalangal iniyum ereyillaa(2);-

അല്ലലില്ലാ നാടുണ്ട് സ്വർഗ്ഗനാടുണ്ട്

1 അല്ലലില്ലാ നാടുണ്ട് സ്വർഗ്ഗനാടുണ്ട്
അല്ലലെല്ലാം തീർക്കുവാൻ കർത്തനുണ്ടല്ലോ(2)
അല്ലലെല്ലാം തീർന്നിടും ഹല്ലേലുയ്യാ പാടീടും
അല്ലേലും ഞാൻ പാടീടും ഹല്ലേലുയ്യാ(2)

2 ലോകത്തിൽ കഷ്ടം ഉണ്ട് ധൈര്യപ്പെടുവിൻ
ലോകത്തെ ജയിച്ച നാഥൻ കൂടെയുണ്ടല്ലോ(2)
കൂട്ടുകാർ പിരിയുമ്പോൾ കൂടെയുള്ളോർ മാറുമ്പോൾ
കൂട്ടിനായി കൂടെ വരും കർത്തനുണ്ടല്ലോ(2);-

3 പാപത്തിൻ ഭാരത്താൽ കേഴുന്നവരെ
പാപമെല്ലാം പോക്കുവാൻ യേശുവുണ്ടല്ലോ(2)
കാൽവറിയിൽ യാഗമായി തീർന്നവനെ
കണ്ടവർ ധന്യരായി തീർന്നുവല്ലോ(2);-

4 മോദമായി പാടീടാം ദൈവജനമേ
പാപമെല്ലാം പോക്കിയ യേശുരാജന്(2)
വേഗം വരാമെന്ന് വാക്ക് തന്നവൻ
വേഗത്തിൽ നമ്മെ ചേർപ്പാൻ വന്നീടുമേ(2);- 

5 കാഹളത്തിൻ നാദം കേട്ടിടാറായ്
കാന്തനാം യേശു വന്നിടാറായ്(2)
കാന്തയാം നമ്മെ  ചേർത്തിടുവാൻ
കാലങ്ങൾ ഇനിയും ഏറെയില്ലാ(2);-

More Information on this song

This song was added by:Administrator on 14-09-2020