എൻ സ്വർഗ്ഗതാതാ
അങ്ങെ നാമത്തിനു മഹത്വം
എൻ ജീവദായകനെ
അങ്ങെ സന്നിധേ ഞാൻ വരുന്നു
ആരാധനാ ഓ ആരാധനാ (3)
ആരാധനാ അങ്ങേയ്ക്കാരാധനാ
അങ്ങല്ലാതെ വേറെയാരുമില്ല
ആരാധനയ്ക്കു യോഗ്യൻ
സ്വർഗത്തിലും ഈ ഭൂമിയിലും തുല്യം ചൊല്ലാനില്ല വേറാരും (2)
ആരാധനാ ഓ ആരാധനാ (3)
ആരാധനാ അങ്ങേയ്ക്കാരാധനാ
യുഗയുഗങ്ങളായി അങ്ങു മാത്രം
ആരാധനയ്ക്കു യോഗ്യൻ
സർവ്വശക്തിമാൻ സർവ്വവ്യാപിയും
തുല്യം ചൊല്ലാനില്ല വേറാരും (2)
ആരാധനാ ഓ ആരാധനാ (3)
ആരാധനാ അങ്ങേയ്ക്കാരാധനാ