തേജസ്സറും പൊന്മുഖം
കണ്ടീടാൻ കാലമായി..
നവയെരുശലേം പുരിയതിൽ
നിത്യമായി നാം വാണിടും.....(2)
ഹല്ലേലുയ പാടീടും....
അല്ലലെല്ലാം മാറീടും..
പ്രാണ നാഥൻ യേശുവിൽ
മാർവതിൽ ഞാൻ ചാരീടും(2)
ലോകജാതികൾ കലഹിക്കും
ഗതിയില്ലാതെ ഇദ്ധരെ...
ദൈവമക്കൾക്കെന്നുമെ..
നിത്യമാം ആനന്ദമേ...... (2)
( ഹല്ലേലുയ )
ക്ഷണികമാം ഈയുലകതിൽ
മഹിമകൾ മാറീടും..
കൈപ്പണി..യല്ലാത്തതാം
നിത്യഗേഹം നമുക്കുണ്ട്.(2)
(ഹല്ലേലുയ )
വേദനയെന്നിലേറുമ്പോൾ..
സ്വാന്തനo നൽകീടും..
ആത്മനാഥൻ യേശുവിൻ-
കൈകളിലെന്നെ താങ്ങീടും... (2)