എന്റെ ജീവിതം ധന്യമാവാൻ
പുത്തൻ രൂപമായ് തീർന്നീടുവാൻ
യേശുനാഥാ നീ തന്ന വചനം
സ്വർഗ്ഗനന്മയും ഉറവായി
ഞാൻ ഏകനായ് തീർന്നിടാതെ
പാപ ചേറ്റിൽ ഞാൻ വീണിടാതെ
യേശുനാഥാ ആ പൊൻകരം എന്നെ
ക്രൂശിൽ സാക്ഷിയായ് തീർത്തുവല്ലോ
എന്റെ കഷ്ടങ്ങൾ മറന്നീടുവാൻ
നിന്ദ പരിഹാസം സഹിച്ചീടുവാൻ
യേശുനാഥാ നീ തന്ന കൃപകൾ
ദൈവ പൈതലായ് മാറ്റിയെന്നെ
എന്നെ സ്നേഹിച്ച സ്നേഹം ഓർത്താൽ
എന്നെ മാനിച്ച വഴികൾ ഓർത്താൽ
യേശുനാഥാ നീയല്ലാതാരും
പാരിൽ ഇല്ലാ എൻ രക്ഷകനായ്