പുരുഷാരത്തിന്റെ ഘോഷം പോലെ
പെരുവെള്ളത്തിൻ ഇരച്ചിൽ പോലെ
തകർത്തയിടി മുഴക്കം പോലെ
ഹല്ലേലുയ്യാ ആർത്തുകേൾക്കാം വേഗം
ഹല്ലേലൂയ്യാ... ഹല്ലേലൂയ്യാ...
ഹല്ലേലൂയ്യാ... ഹല്ലേലൂയ്യാ...
തലമുറയായ് കേട്ടിടുന്ന പ്രവചനം നിറവേറും
യുഗയുഗമായ് കാത്തിടുന്ന കർത്താവു വന്നിടും
അന്നു സന്തോഷം മഹാ സന്തോഷം
ദൈവജനത്തിന് സന്തോഷം
നിരനിരയായ് ചേർന്നിടുന്ന ദൈവജനം ആനന്ദിക്കും
അണിയണിയായ് കൂടിവന്ന് ഹല്ലേലുയ്യാ പാടിടും
അന്നു സന്തോഷം മഹാ സന്തോഷം
ദൈവജനത്തിന് സന്തോഷം